വിവാദങ്ങള്‍ക്കിടെ ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം

ഇന്ത്യ, പാകിസ്‌കാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യു.എസ് ടീമുകളുള്‍പ്പെട്ടതാണ് ഗ്രൂപ് എ. ഇതില്‍ ഫെബ്രുവരി 15ന് കൊളംബോയില്‍ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തില്‍നിന്ന് പാകിസ്താന്‍ പിന്മാറിയിട്ടുണ്ട്.

author-image
Biju
New Update
icc2

മുംബൈ: ഇന്ത്യ മുഖ്യ ആതിഥേയരായ ട്വന്റി20 ലോകകപ്പ് പത്താം പതിപ്പിന് ശനിയാഴ്ച തുടക്കമാവും. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇക്കുറി 20 ടീമുകളാണ് പങ്കെടുക്കുന്നത്. ശ്രീലങ്കയിലും മത്സരങ്ങളുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ വാംഖഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ആദ്യ കളിയില്‍ യു.എസിനെ നേരിടും. കൊല്‍ക്കത്തയില്‍ സ്‌കോട്ട്‌ലന്‍ഡിനുമായി വെസ്റ്റിന്‍ഡീസും കൊളംബോയില്‍ നെതര്‍ലന്‍ഡ്‌സുമായി പാകിസ്താനും ഏറ്റുമുട്ടും.

ഇന്ത്യ, പാകിസ്‌കാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യു.എസ് ടീമുകളുള്‍പ്പെട്ടതാണ് ഗ്രൂപ് എ. ഇതില്‍ ഫെബ്രുവരി 15ന് കൊളംബോയില്‍ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തില്‍നിന്ന് പാകിസ്താന്‍ പിന്മാറിയിട്ടുണ്ട്. മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും അറിയിച്ചു. വളരെ കൃത്യമായ പഠനത്തിന് ശേഷമാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്നും, കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തില്‍ ഐ.സി.സി അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കങ്ങളില്‍ എല്ലാ ടീമുകളും ഒരുപോലെ പങ്കെടുക്കണമെന്നും, 'തെരഞ്ഞെടുത്ത മത്സരങ്ങള്‍ മാത്രം കളിക്കുക' എന്ന രീതി മത്സരത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണെന്നും ഐ.സി.സി വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഐ.സി.സി അറിയിച്ചു.