ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി. വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍. അശ്വിന് പകരമാണ് തനുഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ അവസാനം രവിചന്ദ്രന്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മുംബൈ ടീമിനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന 26 കാരനായ തനുഷ് ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. മൂന്നാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം മെല്‍ബണില്‍ ടീമിനൊപ്പം ചേരും. നിലവില്‍ അഹമ്മദാബാദിലുള്ള കൊട്ടിയാന്‍ മുംബൈയിലേക്ക് മടങ്ങും, അവിടെ നിന്ന് ചൊവ്വാഴ്ച മെല്‍ബണിലേക്ക് വിമാനം കയറും. അടുത്തിടെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു താരം. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൊട്ടിയാന്‍ 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്.
2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടുമ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയിരുന്നു തനുഷ്. അവിടെ 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റുമാണ് കൊട്ടിയാന്‍ വീഴ്ത്തിയത്.
ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പേസര്‍ മുഹമ്മദ് ഷമിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് അയക്കേണ്ടെന്നും തീരുമാനിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ഇടത് കാല്‍മുട്ടില്‍ ചെറിയ വീക്കം അനുഭവപ്പെട്ടതായി തിങ്കളാഴ്ച്ച പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ ബിസിസിഐ സ്ഥിരീകരിച്ചു. നേരിയ പരിക്ക് ഒള്ളുവെങ്കിലും ടെസ്റ്റ് കളിക്കാന്‍ യോഗ്യനല്ലെന്നാണ് വിലയിരുത്തല്‍.
അശ്വിന് പകരക്കാരനായി തനുഷ് കൊട്ടിയാന്‍ ഇന്ത്യന്‍ ടീമില്‍
മുംബൈ ടീമിനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന 26 കാരനായ തനുഷ് ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. മൂന്നാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം മെല്‍ബണില്‍ ടീമിനൊപ്പം ചേരും.
New Update