ട്വൻറി 20 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ ടീം ജന്മനാട്ടിൽ; ​ഗംഭീര സ്വീകരണം,പ്രഭാതഭക്ഷണം മോദിക്കൊപ്പം

താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമം​ഗങ്ങൾ മുംബൈയ്ക്ക് തിരിക്കും.വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്.

author-image
Greeshma Rakesh
New Update
indian team

T20 World Cup-Winning Team India Lands At Delhi Airport

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ട്വൻറി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമം​ഗങ്ങൾ ജന്മനാട്ടിൽ എത്തി.ഇന്ന് രാവിലെ 5മണിയോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീര സ്വീകരണമാണ് ലഭിച്ചത്.തുടർന്ന് രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും.

താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമം​ഗങ്ങൾ മുംബൈയ്ക്ക് തിരിക്കും.വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസിൽ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാൻ കാരണം.

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ടി20 ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ ബെറിൽ ചുഴലിക്കാറ്റിന് അനുബന്ധമായുള്ള കനത്ത കാറ്റും മഴയും ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിൻറെ മടക്കയാത്രയെ  അവതാളത്തിലാക്കുകയായിരുന്നു.ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് അഞ്ച് ദിവസമായി ലോക്ക്‌ഡൗൺ പ്രതീതിയായിരുന്നു കരീബിയൻ ദ്വീപിലുണ്ടായിരുന്നത്.

ബാർബഡോസിൽ നിന്ന് ന്യൂയോ‍ർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യൻ ടീമിൻറെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ കാറ്റഗറി നാലിൽപ്പെടുന്ന ബെറിൽ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലിൽ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ബാർബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. 

തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യൻ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടർന്നത് തിരിച്ചടിയായി. ബാർബഡോസിലെ വിമാനത്താവളം വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ചൊവ്വാഴ്‌ച ബാർബഡോസിൽ നിന്ന് തിരിക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും വിമാനത്താവളം തുറക്കുന്നത് വൈകിയത് വീണ്ടും തിരിച്ചടിയായി. കാത്തിരിപ്പിനൊടുവിൽ 'എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ്' എന്ന കോഡിലുള്ള പ്രത്യേക വിമാനത്തിൽ ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു. 

 

team india rohit sharma Virat Kohli t20 world cup 2024