മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നായകനായ 15 അംഗം ടീമിനെയാണ് പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റനായി ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തി. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ആകാശ് ദീപ് ടീമിലേക്കു തിരിച്ചെത്തി.
പതിനഞ്ചംഗ ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ജയ്പ്രിത് ബ്രൂമ്ര, അക്‌സര്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെയും പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. ഋതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റന്‍. പ്രധാന വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെത്തിയപ്പോള്‍ സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല.
പതിനഞ്ചംഗ ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീല് അഹ്മദ്. പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
