വിടവാങ്ങല്‍ ഗ്രാന്‍സ്ലാമില്‍ മറെയ്ക്ക് വീണ്ടും നിരാശ

പാരിസ് ഒളിംപിക്‌സിനുശേഷം പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച 37 കാരന്‍ മറെയുടെ അവസാന ഗ്രാന്‍സ്‌ലാം ചാംപ്യന്‍ഷിപ്പാണ് വിമ്പിള്‍ഡന്‍. വിടവാങ്ങല്‍ തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്നും പൂര്‍ണ സംതൃപ്തിയോടെയാണ്  മടങ്ങുന്നതെന്നും താരം അറിയിച്ചു.

author-image
Athira Kalarikkal
New Update
Andy Murray

Andy Murray

ലണ്ടന്‍ : വിടവാങ്ങല്‍ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ബ്രിട്ടിഷ് താരം ആന്‍ഡി മറെയ്ക്ക് വീണ്ടും നിരാശ. സഹോദരന്‍ ജെയ്മിക്കൊപ്പം പുരുഷ ഡബിള്‍സില്‍ മത്സരത്തിനിറങ്ങിയ മറെയ്ക്കു തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടു. റിങ്കി ഹികാത്ത ജോണ്‍ പിയേഴ്‌സ് സഖ്യമാണ് ബ്രിട്ടിഷ് സഹോദരന്‍മാരെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. പരിക്കിനെത്തുടര്‍ന്ന് വിമ്പിള്‍ഡന്‍ സിംഗിള്‍സ് മത്സരത്തില്‍ നിന്നു പിന്‍മാറിയ മറെയ്ക്ക് മിക്‌സ്ഡ് ഡബിള്‍സ് മത്സരം കൂടി ബാക്കിയുണ്ട്.

പാരിസ് ഒളിംപിക്‌സിനുശേഷം പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച 37 കാരന്‍ മറെയുടെ അവസാന ഗ്രാന്‍സ്‌ലാം ചാംപ്യന്‍ഷിപ്പാണ് വിമ്പിള്‍ഡന്‍. വിടവാങ്ങല്‍ തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്നും പൂര്‍ണ സംതൃപ്തിയോടെയാണ്  മടങ്ങുന്നതെന്നും താരം അറിയിച്ചു.

andy murray wimbledon