/kalakaumudi/media/media_files/2025/07/30/ter-stegan-2025-07-30-19-24-46.jpg)
ബാഴ്സലോണ: ബാഴ്‌സലോണ ഗോള്‍കീപ്പര്‍ മാര്‍ക്ക്-ആന്ദ്രേ ടെര്‍ സ്റ്റേഗന്‍ പുറംവേദനയെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ബാഴ്സലോണ അറിയിച്ചു. 33 വയസ്സുകാരനായ ജര്‍മ്മന്‍ താരം, തനിക്ക് സുഖം പ്രാപിക്കാന്‍ ഏകദേശം മൂന്ന് മാസമെടുക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമീപ വര്‍ഷങ്ങളില്‍ പരിക്കുകള്‍ ടെര്‍ സ്റ്റേഗന് ഒരുപാട് വെല്ലുവിളിയായിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മിക്ക മത്സരങ്ങളിലും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. കൂടാതെ, 2023-ല്‍ മറ്റൊരു നടുവേദന ശസ്ത്രക്രിയയെത്തുടര്‍ന്ന് രണ്ട് മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.