ബംഗ്ലാദേശിനെതിരായ ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ വിജയം

201 റണ്‍സിന്റെ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. 334 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി.

author-image
Prana
New Update
windies

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ വിജയം. 201 റണ്‍സിന്റെ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. 334 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 450 ഡിക്ലയര്‍ഡ്, ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പതിന് 269 ഡിക്ലയര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സ് 152, ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സ് 132.
ജസ്റ്റിന്‍ ഗ്രീവ്‌സ് പുറത്താകാതെ നേടിയ 115 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. മൈക്കിള്‍ ലൂയിസ് 97 റണ്‍സും അലിക് അതാന്‍സി 90 റണ്‍സും നേടി. ബംഗ്ലാദേശിനായി ഹസന്‍ മഹ്മുദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 269 റണ്‍സെടുത്ത് ബംഗ്ലാദേശ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജാക്കര്‍ അലി 53 റണ്‍സെടുത്താതാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോര്‍. മൊമിനൂള്‍ ഹഖ് 50 റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന് 152 റണ്‍സ് മാത്രമാണ് നേടാനായത്. അലിക് അതന്‍സെ 42 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സിലെ 181 റണ്‍സ് ലീഡാണ് വെസ്റ്റ് ഇന്‍ഡീസിന് തുണയായത്. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് ആറ് വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്‌സിലും ബംഗ്ലാദേശിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഹിദി ഹസന്‍ മിറാസ് ആണ് ടോപ് സ്‌കോറര്‍. വെസ്റ്റ് ഇന്‍ഡീസിനായി കെമര്‍ റോച്ചും ജെയ്ഡന്‍ സീല്‍സും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

bangladesh West Indies cricket test