ചെന്നൈ : ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. ഇന്ത്യന്‍ വനിതാ ടീം ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 525 എന്ന നിലയില്‍ ആണ്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയുടെയും ഷഫാലി വര്‍മയുടെയും മികച്ച ഇന്നിങ്‌സുകളാണ് ഇന്ത്യയെ ശക്തമായി നിലയില്‍ എത്തിച്ചത്.
ഷഫാലി വര്‍മ്മ ഇരട്ട സെഞ്ച്വറി നേടി. 197 പന്തില്‍ നിന്ന് 205 റണ്‍സ് ആണ് ഷഫാലി നേടിയത്. 8 സിക്‌സും 23 ഫോറും ഷഫാലി അടിച്ചു. സ്മൃതി മന്ദാന 161 പന്തില്‍ നിന്ന് 149 റണ്‍സ് എടുത്തു. 1 സിക്‌സും 27 ഫോറും ഈ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 292 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
ഇവരെ കൂടാതെ 55 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ്, 15 റണ്‍സ് എടുത്ത ശുഭ സതീഷ് എന്നിവരുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഇപ്പോള്‍ 42 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറും, 43 റണ്‍സുമായി റിച്ച ഘോഷും ആണ് ക്രീസില്‍ ഉള്ളത്.