ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി സീരീസില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിനു പിന്നാെല പുറത്തിറങ്ങിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. പെര്‍ത്തില്‍ എട്ട് വിക്കറ്റ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജസ്പ്രീത് ബുംമ്ര ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ റബാദയെ മറികടന്നാണ് ബുംമ്ര ഒന്നാമതെത്തിയത്. ഈ വര്‍ഷം രണ്ടാം തവണയാണ് താരം ഒന്നാമതെത്തുന്നത്.
ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നതിന് മുമ്പ് റബാദക്കും ജോഷ് ഹേസല്‍വുഡിനും പിറകിലായി മൂന്നാമതായിരുന്നു ബുംമ്ര. എന്നാല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി എട്ട് വിക്കറ്റ് നേടിയതോടെ ബുംമ്ര ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
യുവ ഓപ്പണര്‍ യശ്വസ്വി ജയ്‌സ്വാള്‍ ബാറ്റിംഗ് റാങ്കിങ്ങില്‍ രണ്ടാമതെത്തി. പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സ് നേടിയതാണ് ജയ്‌സ്വാളിനു തുണയായത്. ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ട് നിലനിര്‍ത്തി. ടെസ്റ്റ് കരിയറില്‍ 30ാം സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്‌ലി ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13ാം സ്ഥാനത്തെത്തി. ആദ്യ ടെസ്റ്റിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യന്‍ ടീമും മുന്നിലെത്തിയിരുന്നു. ആസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇനിയുള്ള നാല് മത്സരങ്ങളില്‍ മൂന്ന് മത്സരം കൂടി ജയിച്ചാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാനും ഇന്ത്യയ്ക്കാകും.
ടെസ്റ്റ് റാങ്കിങ്ങ്: ബുംമ്ര ഒന്നാമത്, ജയ്‌സ്വാള്‍ രണ്ടാമത്
പെര്‍ത്തില്‍ എട്ട് വിക്കറ്റ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജസ്പ്രീത് ബുംമ്ര ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ റബാദയെ മറികടന്നാണ് ബുംമ്ര ഒന്നാമതെത്തിയത്.
New Update