ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ താരങ്ങൾ ; കോലി എട്ടാമത്

അതേസമയം രോഹിത് ശര്‍മ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 881 റേറ്റിങ്ങോടെ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. കെയ്ന്‍ വില്ല്യംസണാണ് രണ്ടാമത്.

author-image
Vishnupriya
New Update
virat kholi
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. സൂപ്പര്‍താരം വിരാട് കോലി, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ റാങ്കിങ്ങില്‍ മുന്നേറി. ബൗളര്‍മാരുടേയും ഓള്‍റൗണ്ടര്‍മാരുടേയും പട്ടികയില്‍ തലപ്പത്തുള്ളതും ഇന്ത്യന്‍ താരങ്ങളാണ്.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി എട്ടാം സ്ഥാനത്തും ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തുമാണ്. അതേസമയം രോഹിത് ശര്‍മ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 881 റേറ്റിങ്ങോടെ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. കെയ്ന്‍ വില്ല്യംസണാണ് രണ്ടാമത്.

ടെസ്റ്റില്‍ ബൗളര്‍മാരുടെ പട്ടികയില്‍ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാമത്. ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയാണ് തലപ്പത്ത്. തൊട്ടുപിന്നില്‍ രവിചന്ദ്രന്‍ അശ്വിനുമുണ്ട്. അക്ഷര്‍ പട്ടേല്‍ ആറാം സ്ഥാനത്തുണ്ട്.

cricket test Virat Kohli