ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ദക്ഷിണാഫ്രിക്കയെ ബാവുമ നയിക്കും

ബംഗ്ലാദേശ് പരമ്പരയില്‍ വിശ്രമം അനുവദിച്ച ഓള്‍ റൗണ്ടര്‍ മാര്‍കോ ജാന്‍സന്‍, പരുക്കിന്റെ പിടിയിലായിരുന്ന ജെറാള്‍ഡ് കോട്‌സിയ എന്നിവരും മടങ്ങിയെത്തി.

author-image
Prana
New Update
bavuma

ശ്രീലങ്കയ്‌ക്കെതിരായ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ടെംബ ബാവുമ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു തിരിച്ചെത്തി. ബംഗ്ലാദേശ് പരമ്പരയില്‍ വിശ്രമം അനുവദിച്ച ഓള്‍ റൗണ്ടര്‍ മാര്‍കോ ജാന്‍സന്‍, പരുക്കിന്റെ പിടിയിലായിരുന്ന ജെറാള്‍ഡ് കോട്‌സിയ എന്നിവരും മടങ്ങിയെത്തി. ബംഗ്ലാദേശിനെതിരേ ടീമിലുണ്ടായിരുന്ന ഡെയ്ന്‍ പീറ്റ്‌സിനെ ഒഴിവാക്കി. നവംബര്‍ 27 മുതലാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. 
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് ഇരുടീമുകള്‍ക്കും പരമ്പര നിര്‍ണായകമാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സീസണില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക നാല് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടെ അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക അഞ്ച് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ മൂന്നാം സ്ഥാനത്തുമുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിന്‍ങ്ഹാം, ജെറാള്‍ഡ് കോര്‍ട്‌സിയ, ടോണി ഡിസോര്‍സി, മാര്‍കോ ജാന്‍സെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, സെനുരാന്‍ മുത്തുസാമി, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റയാന്‍ റിക്കിള്‍ട്ടന്‍, കെയ്ല്‍ വെരേയ്ന്‍.

Temba Bavuma south africa test cricket srilanka