/kalakaumudi/media/media_files/2025/08/11/csl-2025-08-11-21-57-52.jpg)
കോഴിക്കോട്: കോളേജ് സ്‌പോര്‍ട്‌സ് ലീഗ് ( സി എസ് എല്‍ 2025) ഫുടബോള്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നാളെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുടബോള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച മത്സരങ്ങളാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. എം വി എസ് കെ വി എം സോക്കര്‍, മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി, മഹാരാജാസ് സ്‌ട്രൈക്കേഴ്‌സ്, സമോറിയന്‍സ് എന്നീ ടീമുകളാണ് സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്നത്.
നാളെ നടക്കുന്ന ആദ്യമത്സരത്തില്‍ എം വി എസ് കെ വി എം സോക്കര്‍ മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമിയെ നേരിടും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് മത്സരം. വൈകിട്ട് നാല് മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മഹാരാജാസ് സ്‌ട്രൈക്കേഴ്‌സ് സമോറിയന്‍സുമായി ഏറ്റുമുട്ടും.
13-ന് സമോറിയന്‍സും മാര്‍ അത്തനേഷ്യസും തമ്മിലും എം വി എസ് കെ വി എമ്മും മഹാരാജാസ് സ്‌ട്രൈക്കേഴ്‌സും തമ്മിലും ഏറ്റുമുട്ടും. 14 നടക്കുന്ന മത്സരങ്ങളില്‍ മഹാരാജാസ് സ്‌ട്രൈക്കേഴ്സ് അത്തനേഷ്യസിനേയും എംഇഎസ് കെ വി എം സമോറിയന്‍സിനെയും നേരിടും. സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം ആയിരിക്കും ജേതാക്കള്‍.