ഐഎസ്എൽ ലീഗ് ഘട്ടം നാളെ അവസാനിക്കും

ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി ഒൻപതാം സ്ഥാനത്തും, 17 പോയിന്റുള്ള ഹൈദരാബാദ് 12-ാം സ്ഥാനത്തുമാണ്. ആദ്യപാദത്തിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് 2-1ന് വിജയിച്ചിരുന്നു.

author-image
Prana
New Update
ISL

ഐഎസ്എല്ലിന്റെ ലീഗ് ഘട്ടം നാളെ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്‌സിയുമായുള്ള അവസാന മത്സരത്തിൽ ജയിച്ച് സീസൺ സമാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദിലെ മത്സരം രാത്രി 7.30ന് ആരംഭിക്കും. നിലവിൽ ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി ഒൻപതാം സ്ഥാനത്തും, 17 പോയിന്റുള്ള ഹൈദരാബാദ് 12-ാം സ്ഥാനത്തുമാണ്. ആദ്യപാദത്തിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് 2-1ന് വിജയിച്ചിരുന്നു.

isl