അവസാന പ്രതീക്ഷയും പൊലിഞ്ഞു: ഫോഗട്ടിന്റെ അപ്പില്‍ തള്ളി

മൂന്ന് കക്ഷികള്‍ക്കും വാദങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നേരത്തേ അവസാനിച്ചിരുന്നു. തന്റെ വാദങ്ങളും മറ്റ് രേഖകളും വിനേഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

author-image
Prana
New Update
vinesh plea
Listen to this article
0.75x1x1.5x
00:00/ 00:00

ഒളിംപിക്‌സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. വനിതകളുടെ 50 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ പങ്കിടണമെന്ന് അഭ്യര്‍ത്ഥിച്ചാണ് വിനേഷ് രാജ്യാന്തര കായിക കോടതിയെ സമീപിച്ചിരുന്നത്. ഫൈനല്‍ മല്‍സരത്തിന് മുമ്പ് നടത്തിയ ശരീരഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതല്‍ തൂക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒളിമ്പിക്‌സ് അധികൃതര്‍ വിനേഷിനെ അയോഗ്യയാക്കിയത്.ഇതോടെ വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും. 
അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമാണ് കേസിലെ എതിര്‍കക്ഷികള്‍. മൂന്ന് കക്ഷികള്‍ക്കും വാദങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നേരത്തേ അവസാനിച്ചിരുന്നു. തന്റെ വാദങ്ങളും മറ്റ് രേഖകളും വിനേഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

vinesh phogat