ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) പരാതിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഏഷ്യാകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാര്‍ത്താസമ്മേളനത്തിലും സൂര്യകുമാര്‍ യാദവ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് പിസിബി പരാതി നല്‍കിയത്. പിസിബിയില്‍നിന്നു രണ്ടു പരാതികള്‍ ലഭിച്ചതായി സ്ഥിരീകരിച്ചത് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു ഇമെയില്‍ അയച്ചു.
പിസിബി സമര്‍പ്പിച്ച തെളിവുകളും പ്രസ്താവനകളും പ്രാഥമികമായി പരിശോധിച്ചപ്പോള്‍, സൂര്യകുമാറിന്റെ പരാമര്‍ശങ്ങള്‍ കായികരംഗത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണെന്നും ഇന്ത്യന്‍ ക്യാപ്റ്റനെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്നും ഇമെയിലില്‍ പറയുന്നു.
''2025 സെപ്റ്റംബര്‍ 14ന് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാര്‍ത്താസമ്മേളനത്തിലും നിങ്ങളുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഐസിസി എന്നോട് ആവശ്യപ്പെട്ടു.
ഇതുപ്രകാരം മുഴുവന്‍ റിപ്പോര്‍ട്ടുകളും തെളിവുകളും പരിശോധിച്ചു. കളിയുടെ താല്‍പര്യത്തിന് ഹാനികരമായ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തി മത്സരത്തെ വിവാദത്തിലേക്ക് നയിച്ച പെരുമാറ്റത്തിന് സൂര്യകുമാര്‍ യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തി.'' ഇമെയിലില്‍ പറയുന്നു.
പാക്കിസ്ഥാന്റെ പരാതിയില്‍ സൂര്യകുമാറിനെതിരെ നടപടി വരുന്നു?