ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ഡേനൈറ്റ് ടെസ്റ്റിനു മുമ്പ് ഇന്ത്യന്‍ ടീമിനുള്ള ദ്വിദിന പരിശീലനമത്സരത്തിന്റെ ആദ്യദിനം കനത്ത മഴ മൂലം ഉപേക്ഷിച്ചു. ഇന്ത്യയും ആസ്‌ട്രേലിയ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനും തമ്മിലുള്ള മത്സരമാണ് ആദ്യദിനം ഉപേക്ഷിച്ചത്. അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പുള്ള ഇന്ത്യയുടെ ഒരേയൊരു പരിശീലന മത്സരമാണിത്. കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡില്‍ വെള്ളം കെട്ടിനിന്നതിനാലാണ് മത്സരം ഉപേക്ഷിച്ചത്.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് കരുതുന്ന സ്‌കോട് ബോളണ്ടും ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവനിലുണ്ട്. പരിക്കേറ്റ് പുറത്തായ പേസര്‍ ഹേസല്‍വുഡിന് പകരമായാളാണ് ബോളണ്ട് കളിക്കുക. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റിന് മുമ്പ് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചത് ഇന്ത്യയ്ക്ക് ശുഭവാര്‍ത്തയാണ്. ഗില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയായിരുന്ന രോഹിത് ശര്‍മയും തിരിച്ചെത്തിയിട്ടുണ്ട്.
പ്രൈം മിനിസ്‌റ്റേഴ്‌സ് ഇലവന്‍ സ്‌ക്വാഡ്: ജാക്ക് എഡ്വേര്‍ഡ്‌സ്(ക്യാപ്റ്റന്‍), മാറ്റ് റെന്‍ഷോ, ജാക്ക് ക്ലേട്ടണ്‍, ഒലിവര്‍ ഡേവീസ്, ജെയ്ഡന്‍ ഗുഡ്‌വിന്‍, സാം ഹാര്‍പ്പര്‍, ചാര്‍ളി ആന്‍ഡേഴ്‌സണ്‍, സാം കോണ്‍സ്റ്റാസ്, സ്‌കോട്ട് ബോലാന്‍ഡ്, ലോയ്ഡ് പോപ്പ്, ഹന്നോ ജേക്കബ്‌സ്, മഹ്‌ലി ബെയര്‍ഡ്മാന്‍, എയ്ഡന്‍ ഒ കോണര്‍ , ജെം റയാന്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ധ്രുവ് ജൂറല്‍, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് , ആകാശ് ദീപ്, ഹര്‍ഷിത് റാണ, സര്‍ഫറാസ് ഖാന്‍, അഭിമന്യു ഈശ്വരന്‍, ദേവദത്ത് പടിക്കല്‍.