സ്പാനിഷ് ഫുട്ബോളിൽ ത്രികോണപ്പോരാട്ടം മുറുകുന്നു. 24 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സ്പാനിഷ് മൈതാനങ്ങളിൽ അരങ്ങേറുന്നത്. റയോ വല്ലക്കാനോക്കെതിരായവിജയത്തോടെ ഇടവേളക്ക് ശേഷം ബാഴ്സലോണ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയതാണ് പുതിയ വാർത്ത.24 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും 51 പോയന്റ് വീതമാണുള്ളത്. പക്ഷേ ഗോൾ ശരാശരിയുടെ ബലത്തിൽ ബാഴ്സയാണ് മുന്നിൽ. ഒരു പോയന്റ് കുറവുള്ള അത്‍ലറ്റിക്കോ മാഡ്രിഡ് മൂന്നാമത് നിൽക്കുന്നു. 45 പോയന്റുള്ള അത്‍ലറ്റിക് ക്ലബും വമ്പൻമാർക്ക് വെല്ലുവിളി തീർക്കാൻ പോന്നവരാണ്.തുടക്കത്തിലെ തേരോട്ടത്തിന് ശേഷം പതുങ്ങിയിരുന്ന ബാഴ്സലോണ ഫോം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. ലീഗിലെ അവസാന നാല് മത്സരങ്ങളും അവർ വിജയിച്ചുകയറി. 2025 പിറന്നശേഷം അവർ തോൽവിയറിഞ്ഞിട്ടില്ല.തുടക്കത്തിലെ പതർച്ചക്ക് ശേഷം കുതിച്ചുപാഞ്ഞ റയലിന് പോയ മൂന്ന് മത്സരങ്ങളായി വിജയമില്ല. രണ്ട് മത്സരം സമനിലയിൽ കുരുങ്ങിയപ്പോൾ ഒരു മത്സരം പരാജയപ്പെട്ടു. പരിക്കിനൊപ്പം റഫറിമാരുടെ തീരുമാനങ്ങളും വിനയാകുന്നുവെന്നാണ് അവരുടെ വാദം.അത്‍ലറ്റിക്കോ മാഡ്രിഡിന്റെ കാര്യവും സമാനം തന്നെ. അവസാന അഞ്ച് മത്സരങ്ങളിൽ നേടാനായത് ഒരു വിജയം മാത്രം. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ ഒരു മത്സരം പരാജയപ്പെട്ടു. വരാനിക്കുന്ന മത്സരങ്ങളിൽ ചൂടേറിയ പോരാട്ടങ്ങളാകും മൈതാനത്ത് നടക്കുക.
സ്പാനിഷ് ഫുട്ബോളിൽ ത്രികോണപ്പോരാട്ടം മുറുകുന്നു
ഒരു പോയന്റ് കുറവുള്ള അത്‍ലറ്റിക്കോ മാഡ്രിഡ് മൂന്നാമത് നിൽക്കുന്നു. 45 പോയന്റുള്ള അത്‍ലറ്റിക് ക്ലബും വമ്പൻമാർക്ക് വെല്ലുവിളി തീർക്കാൻ പോന്നവരാണ്.തുടക്കത്തിലെ തേരോട്ടത്തിന് ശേഷം പതുങ്ങിയിരുന്ന ബാഴ്സലോണ ഫോം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്.
New Update