വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്: സൈന നെഹ്‌വാള്‍

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സൈന നെഹ്‌വാള്‍.വിനേഷ് അനുഭവസമ്പത്തുള്ള താരമാണ്.വിനേഷിന്റെ ഭാഗത്തും എവിടെയോ പിഴച്ചിട്ടുണ്ടെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു.

author-image
Prana
New Update
vinesh
Listen to this article
0.75x1x1.5x
00:00/ 00:00

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സൈന നെഹ്‌വാള്‍.വിനേഷ് അനുഭവസമ്പത്തുള്ള താരമാണ്.വിനേഷിന്റെ ഭാഗത്തും എവിടെയോ പിഴച്ചിട്ടുണ്ടെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു.

ഇത് വിനേഷിന്റെ ആദ്യ ഒളിംപിക്‌സല്ല. പൊതുവേ, ഇത്തരം പിഴവുകള്‍ ഈ തലത്തിലുള്ള ഒരു കായികതാരത്തിനും സംഭവിക്കില്ല. ഇതെങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണ്. ഒരു കായികതാരം എന്ന നിലയില്‍ എനിക്ക് വിഷമം തോന്നുന്നുവെന്നുണ്ടെന്നും സൈന മാധ്യമങ്ങളോട് പറഞ്ഞു.

നൂറ് ശതമാനം കഠിനാധ്വാനം നല്‍കുന്ന താരമാണ് വിനേഷ്. ഫൈനല്‍ ദിനത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.വിനേഷിന്റെ മൂന്നാംമത്തെ ഒളിംപിക്‌സാണിത്.അത്‌ലറ്റെന്ന നിലയില്‍ എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കണം. അമിതഭാരം കാരണം അയോഗ്യരാക്കപ്പെട്ട മറ്റ്  ഗുസ്തി താരങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

vinesh phogat