സ്പാനിഷ് ഫുട്‌ബോള്‍ താരം തിയാഗോ അല്‍കാന്റ്ര വിരമിച്ചു

ബയേണ്‍ മ്യൂണിക്കിനൊപ്പം ജര്‍മ്മന്‍ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യന്‍സ് ലീഗും അടക്കം 15 കിരീടങ്ങള്‍ താരം നേടിയിരുന്നു. ഒരു ട്രെബിള്‍ കിരീടവും ജര്‍മ്മനിയില്‍ നേടിയിട്ടുണ്ട്. ബാഴ്‌സയില്‍ കരിയര്‍ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യന്‍ സ്‌പെയിന്‍ ദേശീയ ടീമിനായി 46 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

author-image
Athira Kalarikkal
New Update
Retirement

Thiago Alcantara

Listen to this article
0.75x 1x 1.5x
00:00 / 00:00

ലിവര്‍പൂള്‍ : 33കാരനായ തിയാഗോ അല്‍കാന്റ്ര വിരമിച്ചു. താരത്തിന് പരിക്ക് മൂലം പല സീസണുകള്‍ താരത്തിന് നഷ്ടപ്പെട്ടിരുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ താരത്തിന്റെ ലിവര്‍പൂള്‍ കരാര്‍ അവസാനിക്കും. 

മുമ്പ് ബാഴ്‌സലോണയ്ക്കും ബയേണുന്‍ ഒപ്പം കളിച്ചിട്ടുണ്ട്. ലിവര്‍പൂളില്‍ എത്തിയത് മുതല്‍ പരിക്ക് ഇടക്കിടെ തിയാഗോയ്ക്ക് വില്ലനായിരുന്നു. 70 മത്സരങ്ങള്‍ മാത്രമെ ലിവര്‍പൂളിനായി കളിച്ചിട്ടുള്ളൂ. ലിവര്‍പൂളിനൊപ്പം ഒരു കമ്മ്യൂണിറ്റി ഷീല്‍ഡും ഒരു എഫ് എ കപ്പും നേടിയിട്ടുണ്ട്.

ബയേണ്‍ മ്യൂണിക്കിനൊപ്പം ജര്‍മ്മന്‍ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യന്‍സ് ലീഗും അടക്കം 15 കിരീടങ്ങള്‍ താരം നേടിയിരുന്നു. ഒരു ട്രെബിള്‍ കിരീടവും ജര്‍മ്മനിയില്‍ നേടിയിട്ടുണ്ട്. ബാഴ്‌സയില്‍ കരിയര്‍ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യന്‍ സ്‌പെയിന്‍ ദേശീയ ടീമിനായി 46 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

retirement thiago alcantara