സ്‌കൂള്‍ കായികമേളയില്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

ഗെയിംസ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം വേളയില്‍ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല. 809 പോയിന്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞവര്‍ഷവും ഈ ജില്ലകള്‍ പോയിന്റ് പട്ടികയില്‍ ഇതേ സ്ഥാനത്തായിരുന്നു

author-image
Biju
New Update
school

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ പട്ടവും സ്വര്‍ണക്കപ്പും ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1635 പോയിന്റാണ് തിരുവനന്തപുരം ഇതിനകം കരസ്ഥമാക്കിയത്.

ഗെയിംസ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം വേളയില്‍ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല. 809 പോയിന്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞവര്‍ഷവും ഈ ജില്ലകള്‍ പോയിന്റ് പട്ടികയില്‍ ഇതേ സ്ഥാനത്തായിരുന്നു.

അതേസമയം മൂന്നാം സ്ഥാനത്തിനായി പാലക്കാടും കണ്ണൂരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ 734 പോയിന്റുളള പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി കഴിഞ്ഞു. 732 പോയിന്റുമായി കണ്ണൂര്‍ തൊട്ടു പിറകെയുണ്ട്. 

അഞ്ചാം സ്ഥാനത്തിനായും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറവും കോഴിക്കോടും തമ്മിലാണ് ഇവിടെ മത്സരം. 666 പോയിന്റുമായി മുന്നിട്ടു നില്‍ക്കുന്ന മലപ്പുറത്തിന് തൊട്ടു പിറകില്‍ 659 പോയിന്റുമായി കോഴിക്കോട് നിലയുറപ്പിച്ചിട്ടുണ്ട്.