ലോകകപ്പ് യോഗ്യത; ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ 3 മലയാളി താരങ്ങള്‍

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങള്‍ക്കായി ഇന്ത്യന്‍ സാധ്യത ടീം സ്റ്റിമാച് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമില്‍ 3 മലയാളി താരങ്ങള്‍ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി എന്നിവരും നോര്‍ത്ത് ഈസ്റ്റ് താരം ജിതിന്‍ എം എസും

author-image
Athira Kalarikkal
Updated On
New Update
World Cup

കെ പി രാഹുല്‍, വിബിന്‍ മോഹന്‍, എം എസ് ജിതിന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി : അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങള്‍ക്കായി ഇന്ത്യന്‍ സാധ്യത ടീം സ്റ്റിമാച് പ്രഖ്യാപിച്ചു. 26 അംഗ ടീമാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമില്‍ 3 മലയാളി താരങ്ങള്‍ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി എന്നിവരും നോര്‍ത്ത് ഈസ്റ്റ് താരം ജിതിന്‍ എം എസും ആണ് ടീമില്‍ ഉള്ള മലയാളി താരങ്ങള്‍. സഹല്‍ അബ്ദുല്‍ സമദ് ഫൈനലിനു ശേഷം ഇടവേള കഴിഞ്ഞ് ക്യാമ്പിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

നാല് ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പിനു ശേഷമാകും ഇന്ത്യ ലോകകപ്പ് യോഗ്യത പോരാട്ടങ്ങള്‍ക്ക് ഇറങ്ങുക. ടീം മെയ് 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. ഐ എസ് എല്‍ ഫൈനലില്‍ എത്തിയ മുംബൈ സിറ്റി, മോഹന്‍ ബഗാന്‍ എന്നീ ക്ലബുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. അവരെ പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 

സാധ്യതാ സംഘം

ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ് സന്ധു.

ഡിഫന്‍ഡര്‍മാര്‍: അമേയ് ഗണേഷ് റണവാഡെ, ജയ് ഗുപ്ത, ലാല്‍ചുങ്നുംഗ, മുഹമ്മദ് ഹമ്മദ്, നരേന്ദര്‍, നിഖില്‍ പൂജാരി, റോഷന്‍ സിങ് നാവോറം.

മിഡ്ഫീല്‍ഡര്‍മാര്‍: വിബിന്‍ മോഹനന്‍, കെ പി രാഹുല്‍, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, എഡ്മണ്ട് ലാല്‍റിന്‍ഡിക, ഇമ്രാന്‍ ഖാന്‍, ഇസാക് വന്‍ലാല്‍റുത്‌ഫെല, ജീക്സണ്‍ സിങ് തൗനോജം, മഹേഷ് സിങ് നാവോറം, മുഹമ്മദ് യാസിര്‍, നന്ദകുമാര്‍ ശേഖര്‍, സുരേഷ് സിങ് വാങ്ജാം.

ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, ഡേവിഡ് ലാല്‍ലന്‍സംഗ, എം എസ് ജിതിന്‍, ലാല്‍റിന്‍സുവാല ലാല്‍ബിയാക്‌നിയ, പാര്‍ഥിബ് ഗൊഗോയ്, റഹീം അലി.

 

Kerala Blasters Football world cup Asian Qualifiers