സമ്പൂര്‍ണ മേധാവിത്വം; തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ വിജയം

പുറത്താകാതെ നിന്ന വിഷ്ണു വിനോദിന്റെ വെടികെട്ട് ഇന്നിങ്‌സാണ് ടീമിന് കരുത്തേകിയത്.  വിഷ്ണു വെറും 19 പന്തില്‍നിന്ന് ഒരു ഫോറും ആറു സിക്‌സും സഹിതം 47 റണ്‍സും നേടി.

author-image
Athira Kalarikkal
New Update
kcl.n

Thrissur Titans v/s Trivandrum Royals

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ ജയം. തൃശൂര്‍ ടൈറ്റന്‍സ് സമ്പൂര്‍ണ മേധാവിത്തം പുലര്‍ത്തിയ മത്സരത്തില്‍, ട്രിവാന്‍ഡ്രം റോയല്‍സാണ് തോല്‍വി രുചിച്ചത്. എട്ടു വിക്കറ്റിനാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 127 റണ്‍സ്. 42 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ടൈറ്റന്‍സ് അനായാസം വിജയത്തിലെത്തി.

പുറത്താകാതെ നിന്ന വിഷ്ണു വിനോദിന്റെ വെടികെട്ട് ഇന്നിങ്‌സാണ് ടീമിന് കരുത്തേകിയത്.  വിഷ്ണു വെറും 19 പന്തില്‍നിന്ന് ഒരു ഫോറും ആറു സിക്‌സും സഹിതം 47 റണ്‍സും നേടി. തകര്‍പ്പനൊരു സിക്‌സറിലൂടെയാണ് വിഷ്ണു തൃശൂരിനായി വിജയം കുറിച്ചത്. അഭിഷേക് പ്രതാപ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ആനന്ദ് സാഗര്‍ (41), ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ (30) എന്നിവരാണ് ടൈറ്റന്‍സ് നിരയില്‍ പുറത്തായത്. ആനന്ദ് 23 പന്തില്‍ മൂന്നു ഫോറും നാലു സിക്‌സും സഹിതമാണ് 41 റണ്‍സെടുത്തത്. വരുണാകട്ടെ, 37 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ വരുണ്‍  ആനന്ദ് സഖ്യവും (42 പന്തില്‍ 65), രണ്ടാം വിക്കറ്റില്‍ വരുണ്‍  വിഷ്ണു സഖ്യവും (34 പന്തില്‍ 57 റണ്‍സ്) അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്തതോടെ ടൈറ്റന്‍സ് വിജയത്തിലെത്തി. ട്രിവാന്‍ഡ്രം റോയല്‍സിനായി ശ്രീഹരി നായര്‍, എം.എസ്. അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, എം.എസ്. അഖിലിന്റെ ഭേദപ്പെട്ട പ്രകടനമാണ് ട്രിവാന്‍ഡ്രം റോയല്‍സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അഖില്‍ 29 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 36 റണ്‍സുമായി പുറത്താകാതെ നിന്നു. വിനോദ് കുമാര്‍ 13 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 19 റണ്‍സുമായി പുറത്താകാെത നിന്നു. 

തൃശൂര്‍ ടൈറ്റന്‍സിനായി പി.മിഥുന്‍ നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും അഹമ്മദ് ഇമ്രാന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി. നിധീഷ്, ഗോകുല്‍ ഗോപിനാഥ്, മുഹമ്മദ് ഇഷാഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

kerala cricket league thrissur