ടിക്കറ്റ് നിരക്ക്, വിസ കാലതാമസം, സുരക്ഷാ പ്രശ്നം; അടിമുടി അങ്കലാപ്പില്‍ ഫിഫ ലോകകപ്പ്

ഫിഫ ലോകകപ്പ് ആരംഭിക്കാൻ 247 ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നിരവധി പ്രശ്നങ്ങള്‍ മുന്നിലുദിക്കുന്നത്. അമേരിക്കൻ ഐക്യനാടുകള്‍ കാല്‍പന്തിനെ കൊണ്ടാടാൻ ഒരുങ്ങുമ്പോള്‍ ടിക്കറ്റ് വില മാത്രമല്ല മുന്നിലുള്ള പ്രശ്നം. മറ്റുചിലതുകൂടി ചൂണ്ടിക്കാണിക്കാനുണ്ട്.

author-image
Devina
New Update
fifa

ഫിഫ ലോകകപ്പ് പണക്കാര്‍ക്ക് മാത്രം നേരിട്ട് കാണാനുള്ളതാണോ! ടിക്കറ്റിന്റെ വിലയിലെ അക്കങ്ങള്‍ എണ്ണിയവര്‍ക്ക് ഇത്തരമൊരു ആശങ്ക തോന്നിയെങ്കില്‍ തെറ്റ് പറയാനാകില്ല.

തങ്ങള്‍ ലോകത്തെ അമേരിക്കയിലേക്ക് എത്തിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനൊ പറഞ്ഞുവെക്കുമ്പോള്‍ ആ ലോകം ആരുടേതാണെന്നുള്ള ചോദ്യവും ഉയരുന്നു.

 അമേരിക്കൻ ഐക്യനാടുകള്‍ കാല്‍പന്തിനെ കൊണ്ടാടാൻ ഒരുങ്ങുമ്പോള്‍ ടിക്കറ്റ് വില മാത്രമല്ല മുന്നിലുള്ള പ്രശ്നം. മറ്റുചിലതുകൂടി ചൂണ്ടിക്കാണിക്കാനുണ്ട്.

മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലെത്തുന്ന ട്രാവലിങ് ഫാൻസിനെ സംബന്ധിച്ച് ഇത് എത്രത്തോളം സ്വീകാര്യമാണെന്നുകൂടി നോക്കേണ്ടതുണ്ട്. ടിക്കറ്റിന് പുറമെ യാത്രാച്ചിലവ്, താമസം, ഭക്ഷണം തുടങ്ങി നിരവധി മറ്റ് ചിലവുകളും ആരാധകര്‍ക്ക് മുന്നിലുണ്ട്. ഫിഫ വരുമാനം പരമാവധി ഉയര്‍ത്താനുള്ള ശ്രമം നടത്തുമ്പോള്‍ സാധാരണക്കാരായ ആരാധകരോട് ഇവിടെയുണ്ടാകുന്നത് നീതിനിഷേധമാണെന്ന വിമര്‍ശനവും ശക്തമായി ഉയരുന്നുണ്ട്.

മുന്നിലുള്ള മറ്റൊരു പ്രശ്നം വിസയിലുണ്ടാകുന്ന കാലതാമസമാണ്.

 2026 ലോകകപ്പിന്റെ ആതിഥേയത്വം ഉറപ്പിച്ച സമയത്ത് യോഗ്യതയുള്ള കായിക താരങ്ങള്‍ക്കും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ക്കും വിവേചനമില്ലാതെ രാജ്യത്തേക്ക് പ്രവേശനമുണ്ടാകുമെന്നായിരുന്നു ട്രമ്പിന്റെ വാഗ്ദാനം.

 യുകെയില്‍ നിന്നും യൂറോപ്യൻ യൂണിയനില്‍ നിന്നുമുള്ള ആരാധകര്‍ക്ക് വിസയില്ലാതെ തന്നെ അമേരിക്കയിലെത്താനാകും.

അമേരിക്കയുടെ വിസ വെയ്‌വ‍ര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടതിനാലാണിത്. ഇവിട എലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഒതറൈസേഷനില്‍ അപേക്ഷിച്ചാല്‍ മാത്രം മതിയാകും.

എന്നാല്‍, ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യത്തെ ആരാധകര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതായി വരും.

മുൻ ലോകകപ്പുകളില്‍ വിസ കാലതാമസം ഒഴിവാക്കുന്നതിനായി ഖത്തറും റഷ്യയുമൊക്കെ ഫാസ്റ്റ് ട്രാക്ക് സംവിധാനം ആരംഭിച്ചിരുന്നു.

 എന്നാല്‍, അമേരിക്ക ഇതുവരെ അത്തരമൊന്ന് തുടങ്ങിയിട്ടില്ല. ലോകകപ്പിനായി ആരാധകര്‍ക്ക് പ്രത്യേക വിസ ക്യു ഇല്ല.

 അമേരിക്കൻ വിസയ്ക്കായി എംബസിയിലെത്തേണ്ടതായുമുണ്ട്. അതുകൊണ്ട്, വിസ പ്രക്രിയക്ക് കാലതാമസവുമുണ്ട്.

ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ എത്താൻ കഴിയുമോയെന്നതാണ് ആരാധകരുടെ ആശങ്ക.