മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വിന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ താരം തിലക് വര്‍മയെ ഒഴിവാക്കി. വയറുവേദനയെ തുടര്‍ന്ന് തിലകിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കിടെയായിരുന്നു വയറുവേദന അനുഭവപ്പെട്ടത്. ജനുവരി ഏഴിനായിരുന്നു ശസ്ത്രക്രിയ.
നിലവില്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൂര്‍ണ്ണ ആരോഗ്യവാനായ ശേഷം പരിശീലനം തുടങ്ങുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്നാണ് ഒഴിവാക്കിയതെന്നും ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ആരോഗ്യസ്ഥിതി അനുസരിച്ച് തീരുമാനമെടുക്കുമെന്നും ബിസിസിഐ അറിയിച്ചു. ജനുവരി 21 നാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
