/kalakaumudi/media/media_files/2024/11/13/9Rn2OQyt6kWu1PeQOKit.jpg)
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കം കുറിക്കുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ രാത്രി 7.30നാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ ഇന്ത്യന്‍ യുവതാരം തിലക് വര്‍മ്മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ തിലക് വര്‍മ്മക്ക് സാധിച്ചാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായാവും തിലക് മാറുക. 2024 നവംബറില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ തിലക് സെഞ്ച്വറി നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈഡന്‍ ഗാര്‍ഡനില്‍ കൂടി സെഞ്ച്വറി നേടിയാല്‍ ഈ ചരിത്രനേട്ടം തിലകിന് തന്റെ പേരില്‍ എഴുതിച്ചേര്‍ക്കാന്‍ സാധിക്കും. നേരത്തെ തന്നെ ടി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തിലക് സെഞ്ച്വറി നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ഹൈദരാബാദ് താരമായ തിലക് സെഞ്ച്വറി നേടിയത്. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ഇതേ നേട്ടം ആവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് തിലകിന്റെ മുന്നിലുള്ളത്.