ടോമി സെറ്റ്‌ഫോര്‍ഡ്
അയാക്സ് യുവ ഗോള്‍ കീപ്പര്‍ ടോമി സെറ്റ്‌ഫോര്‍ഡിനെ ആഴ്സണല്‍ സ്വന്തമാക്കി. 18 കാരനായ താരത്തെ ഏതാണ്ട് 1 മില്യണ്‍ യൂറോ നല്‍കിയാണ് ആഴ്സണല്‍ സ്വന്തമാക്കുന്നത്. നാലു വര്‍ഷത്തെ ദീര്‍ഘകാല കരാറില്‍ താരം ആഴ്സണലില്‍ ഒപ്പ് വെക്കും.
നിലവില്‍ അക്കാദമി ശക്തമാക്കുന്നതിന്റെ ഭാഗം ആയാണ് സെറ്റ്‌ഫോര്‍ഡിനെ ആഴ്സണല്‍ സ്വന്തമാക്കുന്നത്. ഇംഗ്ലണ്ട് അണ്ടര്‍ 18, 17 ടീമുകള്‍ക്ക് ആയി മികച്ച പ്രകടനം ആണ് സമീപകാലത്ത് സെറ്റ്‌ഫോര്‍ഡ് നടത്തിയത്. ഭാവി സൂപ്പര്‍ താരം ആവും എന്നു പലരും പ്രവചിക്കുന്ന സെറ്റ്‌ഫോര്‍ഡിനെ ഭാവി മുന്നില്‍ കണ്ടാണ് ആഴ്സണല്‍ ടീമില്‍ എത്തിക്കുന്നത്.