/kalakaumudi/media/media_files/2025/07/11/jesus-jimenez-2025-07-11-20-24-19.jpg)
jesus-jimenez-
കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫോര്‍വേഡ് ജീസസ് ജിമെനെസ് പോളിഷ് എക്‌സ്ട്രാക്ലാസ ക്ലബ്ബായ ബ്രൂക്ക്-ബെറ്റ് ടെര്‍മാലിക്ക നീസിയേസയില്‍ ഔദ്യോഗികമായി ചേര്‍ന്നു. ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുമായി പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞ സ്പാനിഷ് സ്‌ട്രൈക്കര്‍ യൂറോപ്പിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിക്കുകയായിരുന്നു
തുടര്‍ച്ചയായി കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ക്ലബ് വിടുന്നത് എന്ന് ഇന്നലെ ജിമെനെസ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ നിലവിലുള്ള അനിശ്ചിതത്വവും ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
30 വയസ്സുകാരനായ താരത്തിന്റെ കരിയറിനും കുടുംബത്തിനും ഇത് ഒരു നല്ല ചുവടുവെപ്പാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും അംഗീകരിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജീസസ്. ഐ എസ് എല്ലില്‍ 11 ഗോളുകള്‍ താരം നേടിയിരുന്നു.