/kalakaumudi/media/media_files/2025/07/29/victor-2025-07-29-20-41-26.jpg)
ലണ്ടന്‍: തങ്ങളുടെ പുതിയ സ്ട്രൈക്കര്‍ വിക്ടര്‍ ഗ്യോകെറസിന് ഗംഭീര വരവേല്‍പ്പ് നല്‍കി ആഴ്സണല്‍ ഫാന്‍സ് കേരള. സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്ന് ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ടീമില്‍ എത്തിയ താരത്തിനെ സോഷ്യല്‍ മീഡിയയില്‍ ആണ് ആഴ്സണല്‍ ഫാന്‍സ് കേരള ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. ഗ്യോകെറസിന്റെ പ്രസിദ്ധമായ ഗോള്‍ ആഘോഷം നൂറുകണക്കിന് വരുന്ന ആഴ്സണല്‍ കേരള ഫാന്‍സ് അനുകരിക്കുന്ന വീഡിയോ ആണ് അവര്‍ ആഴ്സണല്‍ ഫാന്‍സ് കേരള ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടത്.
കഴിഞ്ഞ 3 പ്രാവശ്യവും കൈവിട്ട പ്രീമിയര്‍ ലീഗ് കിരീടം ഗ്യോകെറസിന്റെ ഗോള്‍ അടി മികവില്‍ നേടാന്‍ ആവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഴ്സണല്‍ ഒരു സ്ട്രൈക്കറെ ടീമില്‍ എത്തിക്കുന്നത് എന്നതിനാല്‍ തന്നെ ഇത് ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.