/kalakaumudi/media/media_files/2025/07/15/bejoy-varghese-2025-07-15-20-14-05.jpg)
bejoy varghese
കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഡിഫന്‍ഡര്‍ ബിജോയ് വര്‍ഗീസ് ഇനി പഞ്ചാബ് എഫ് സിയില്‍. കഴിഞ്ഞ സീസണില്‍ ഇന്റര്‍ കാശിക്കായി കളിച്ച താരത്തെ ഐ എസ് എല്‍ ക്ലബായ പഞ്ചാബ് എഫ് സി സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25കാരനായ താരം ഐ ലീഗ് ക്ലബായ ഇന്റര്‍ കാശിക്കായി അവസാന രണ്ട് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
2020 ല്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്ന ബിജോയ് വര്‍ഗീസ്, ക്ലബിനെ റിസേര്‍വ്‌സ് തലത്തിലും സീനിയര്‍ തലത്തിലും പ്രതിനിധീകരിച്ചിട്ടുണ്ട്.