/kalakaumudi/media/media_files/2025/07/16/thiyago-2025-07-16-19-56-38.jpg)
THIYAGO
മാഡ്രിഡ്: അര്‍ജന്റീന പ്ലേമേക്കര്‍ തിയാഗോ അല്‍മാഡയെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. മാനേജര്‍ ഡീഗോ സിമിയോണിയുടെ കീഴില്‍ ക്ലബ്ബിന്റെ പുനര്‍നിര്‍മ്മാണത്തിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണ് ഈ കൈമാറ്റം. ബൊട്ടാഫോഗോയില്‍ നിന്ന് ഒളിമ്പിക് ലിയോണില്‍ ലോണില്‍ ആയിരുന്നു അല്‍മാഡ കളിച്ചിരുന്നത്. €40 ദശലക്ഷം ആണ് ട്രാന്‍സ്ഫര്‍ ഫീ.
24 വയസ്സുകാരനായ ഈ അറ്റാക്കിംഗ് മധ്യനിര താരത്തില്‍ ബെന്‍ഫിക്ക, സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, നോട്ടിംഗ്ഹാം ഫോറസ്റ്റ് തുടങ്ങിയ നിരവധി ക്ലബ്ബുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു.
അര്‍ജന്റീന ദേശീയ ടീമിനായി പത്ത് മത്സരങ്ങളില്‍ കളിക്കുകയും നാല് ഗോളുകള്‍ നേടുകയും ചെയ്ത അല്‍മാഡ, ലിയോണില്‍ ലോണില്‍ കളിക്കുമ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.