ഹോയ്‌ലണ്ടിനെ സ്വന്തമാക്കാന്‍ എസി മിലാന്‍

21 വയസ്സുകാരനായ ഹോയ്‌ലണ്ട് മുമ്പ്അറ്റലാന്റയില്‍ കളിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് സീരി എയില്‍ കളിച്ച് മുന്‍പരിചയമുണ്ട്.

author-image
Jayakrishnan R
New Update
HEYLAND

HEYLAND

ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ റാസ്മസ് ഹോയ്‌ലണ്ടിനായി എസി മിലാന്‍ രംഗത്ത്. ഡാനിഷ് സ്‌ട്രൈക്കറെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മിലാന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുണൈറ്റഡുമായി ബന്ധപ്പെട്ടു. 

ഹോയ്‌ലണ്ടിനായി ഇന്റര്‍ മിലാന് ദീര്‍ഘകാല താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും പാര്‍മയില്‍ നിന്ന് ആഞ്ചെ-യോന്‍ ബോണിയെ സൈന്‍ ചെയ്യുകയും യുവതാരം പിയോ എസ്‌പോസിറ്റോയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തതോടെ അവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെയാണെസി മിലാന്‍ രംഗത്ത് എത്തുന്നത്.

21 വയസ്സുകാരനായ ഹോയ്‌ലണ്ട് മുമ്പ്അറ്റലാന്റയില്‍ കളിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് സീരി എയില്‍ കളിച്ച് മുന്‍പരിചയമുണ്ട്. 2023-ല്‍ €77 ദശലക്ഷത്തിലധികം രൂപയ്ക്കാണ് അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നത്. ഓള്‍ഡ് ട്രാഫോര്‍ഡിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല; കഴിഞ്ഞ സീസണില്‍ 52 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
മിലാന്‍ ഒരു ലോണ്‍ അടിസ്ഥാനത്തിലുള്ള കരാറാണ് ശ്രമിക്കുന്നത്. യുണൈറ്റഡ് ആകട്ടെ ഹൊയ്‌ലുണ്ടിനെ വില്‍ക്കാന്‍ ആണ് ആഗ്രഹിക്കുന്നത്.

football sports