എസ്തുപിനാന്‍ എസി മിലാനിലേക്ക്

സൗദി ക്ലബ് അല്‍-ഹിലാലിലേക്ക് ചേക്കേറിയ തിയോ ഹെര്‍ണാണ്ടസ് മിലാനില്‍ ഒഴിച്ചിട്ടുപോയ സ്ഥാനം നികത്താന്‍ 26 വയസ്സുകാരനായ എസ്തുപിനാന് കഴിയുമെന്നാണ് പ്രതീക്ഷ.

author-image
Jayakrishnan R
New Update
ESTHUPIAN

ESTHUPINAN


മിലാന്‍: ബ്രൈറ്റണ്‍ & ഹോവ് ആല്‍ബിയണില്‍ നിന്ന് ഇക്വഡോറിയന്‍ ലെഫ്റ്റ്-ബാക്ക് പെര്‍വിസ് എസ്തുപിനായെ  എസി മിലാന്‍ 17 ദശലക്ഷം യൂറോക്ക് സ്വന്തമാക്കി. പ്രകടനത്തെ ആശ്രയിച്ച് 2 ദശലക്ഷം യൂറോ അധിക ബോണസും ബ്രൈറ്റണ് ലഭിക്കും. 

സൗദി ക്ലബ് അല്‍-ഹിലാലിലേക്ക് ചേക്കേറിയ തിയോ ഹെര്‍ണാണ്ടസ് മിലാനില്‍ ഒഴിച്ചിട്ടുപോയ സ്ഥാനം നികത്താന്‍ 26 വയസ്സുകാരനായ എസ്തുപിനാന് കഴിയുമെന്നാണ് പ്രതീക്ഷ. ബ്രൈറ്റണില്‍ മൂന്ന് സീസണുകള്‍ കളിച്ച ശേഷമാണ് എസ്തുപിനാന്‍ മിലാനിലെത്തുന്നത്. 2024-25 സീസണില്‍ ബ്രൈറ്റണുവേണ്ടി 36 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.

മിലാന്റെ 15 ദശലക്ഷം യൂറോയുടെ ആദ്യ ഓഫര്‍ ബ്രൈറ്റണ്‍ നിരസിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ വിലയിരുത്തലിന് അനുയോജ്യമായ മെച്ചപ്പെടുത്തിയ ഓഫറുമായി ഇറ്റാലിയന്‍ ക്ലബ് വീണ്ടും എത്തുകയായിരുന്നു.
2022-ല്‍ ഏകദേശം 17.8 ദശലക്ഷം യൂറോയ്ക്കാണ് എസ്തുപിനാന്‍ വിയ്യാറയലില്‍ നിന്ന് ബ്രൈറ്റണില്‍ ചേര്‍ന്നത്.

sports football