/kalakaumudi/media/media_files/2025/07/25/victor-and-henry-2025-07-25-21-17-49.jpg)
ലണ്ടന്‍ : സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം വിക്ടര്‍ ഗ്യോകെറസിനെ സ്വന്തമാക്കുന്ന കാര്യത്തില്‍ പൂര്‍ണ ധാരണയില്‍ എത്തി ആഴ്സണല്‍. ഏതാണ്ട് 64 മില്യണ്‍ യൂറോ ആണ് ആഴ്സണല്‍ 27 കാരനായ താരത്തിന് മുടക്കുന്നത് എന്നാണ് സൂചന. താരത്തിന് മെഡിക്കലില്‍ പങ്കെടുക്കാനുള്ള അനുമതി സ്‌പോര്‍ട്ടിങ് നല്‍കി.
ഇതിനു ശേഷം താരം 5 വര്‍ഷത്തെ കരാറില്‍ ആഴ്സണലില്‍ ഒപ്പ് വെക്കും. ഇതിഹാസ ആഴ്സണല്‍ താരം തിയറി ഹെന്റിയുടെ വിഖ്യാതമായ 14 നമ്പര്‍ ജേഴ്സി ആവും വിക്ടര്‍ ഗ്യോകെറസ് ആഴ്സണലില്‍ ധരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
1999 ല്‍ ആഴ്സണലില്‍ എത്തിയ ഹെന്റി 14 നമ്പര്‍ അണിഞ്ഞതോടെ ആഴ്സണല്‍ ചരിത്രത്തില്‍ വലിയ സ്ഥാനം ആണ് ഈ ജേഴ്സി നമ്പറിന് ലഭിച്ചത്. തുടര്‍ന്ന് വന്നവരില്‍ ഒബമയാങ്, തിയോ വാല്‍കോട്ട് എന്നിവരും ഈ ജേഴ്സി നമ്പര്‍ അണിഞ്ഞു. ഹെന്റി ആഴ്സണലില്‍ കാണിച്ച മാജിക് ഗ്യോകെറസിന് ആവര്‍ത്തിക്കാന്‍ ആവുമോ എന്നു കാത്തിരുന്നു കാണാം