സോണ്‍ ഹ്യുങ്-മിനായി ലോസ് ഏഞ്ചല്‍സ് എഫ്.സി ഓഫര്‍ നല്‍കി

ക്ലബ് ചെയര്‍മാന്‍ ഡാനിയല്‍ ലെവി 32 വയസ്സുകാരനായ സോണിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ട്.

author-image
Jayakrishnan R
New Update
SON



ലോസ് ഏഞ്ചല്‍സ്: ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ ക്യാപ്റ്റന്‍ സോണ്‍ ഹ്യുങ്-മിനുവേണ്ടി ഔദ്യോഗിക നീക്കം നടത്തി അമേരിക്കന്‍ ക്ലബ് എല്‍ എ എഫ്‌സി. ദക്ഷിണ കൊറിയന്‍ ഫോര്‍വേഡിനെ തങ്ങളുടെ അടുത്ത പ്രധാന സൈനിംഗാക്കാനാണ് അവരുടെ ലക്ഷ്യം. ഒലിവിയര്‍ ജിറൂഡ് ഒഴിഞ്ഞുപോയ സ്ഥാനം നികത്താന്‍ എം.എല്‍.എസ്. ക്ലബ് സോണിനെ ആണ് ലക്ഷ്യമിടുന്നത്.

സോണ്‍ സ്പര്‍സില്‍ കരാറിന്റെ അവസാന വര്‍ഷത്തിലേക്ക് കടക്കുന്നതും തോമസ് ഫ്രാങ്കിന്റെ കീഴില്‍ ടോട്ടന്‍ഹാം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നതും കണക്കിലെടുക്കുമ്പോള്‍, 10 വര്‍ഷം പരിചയസമ്പന്നനായ ഈ താരം ക്ലബ് വിടാന്‍ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. ക്ലബ് ചെയര്‍മാന്‍ ഡാനിയല്‍ ലെവി 32 വയസ്സുകാരനായ സോണിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതികളില്‍ തനിക്ക് സ്ഥാനമുണ്ടോ എന്ന് തീരുമാനിക്കാന്‍ സോണ്‍ വരും ദിവസങ്ങളില്‍ ഫ്രാങ്കുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചര്‍ച്ചകളും, ടോട്ടന്‍ഹാമിന്റെ ഏഷ്യയിലെ പ്രീ-സീസണ്‍ ടൂറിനെയും, പ്രത്യേകിച്ച് സോണിന്റെ ജന്മനഗരമായ സോളിലെ മത്സരങ്ങളെയും ഇത് എങ്ങനെ ബാധിക്കുമെന്നതിനെയും ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം.

sports football