ഇന്ത്യന്‍ താരം ഹര്‍ഷിക റൊമാനിയന്‍ ക്ലബ്ബിലേക്ക്

മുന്നേറ്റനിരക്കാരായ ബാലാദേവി, മനീഷാ കല്യാണ്‍, ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ എന്നിവരാണ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ വനിതാ താരങ്ങള്‍.

author-image
Jayakrishnan R
New Update
HARSHIKA



കോഴിക്കോട്:ബാലാദേവിയുടെയും മനീഷാ കല്യാണിന്റെയും പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹര്‍ഷിക ജെയ്നും യൂറോപ്യന്‍ ക്ലബ്ബിലേക്ക്. റൊമാനിയ വനിതാ ഫുട്ബോള്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ സിഎസ് അത്ലറ്റിക് ഒളിമ്പിയ ഗേര്‍ലയാണ് മുന്നേറ്റനിരക്കാരിയെ ടീമിലെടുത്തത്.

മഹാരാഷ്ട്രക്കാരിയായ ഹര്‍ഷിക കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് ടീമിലൂടെയാണ് കളിക്കളത്തില്‍ സജീവമായത്. കഴിഞ്ഞ സീസണില്‍ ഗോകുലം എഫ്സിക്കുവേണ്ടി ഇറങ്ങി. വനിതാ ലീഗ് 2023-24 സീസണില്‍ കോളേജ് ടീമിനായി ഹാട്രിക് അടക്കം പത്തുഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ഗോകുലത്തിനായി കളിച്ച് ആറുഗോള്‍ നേടിയിരുന്നു.

മുന്നേറ്റനിരക്കാരായ ബാലാദേവി, മനീഷാ കല്യാണ്‍, ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ എന്നിവരാണ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ വനിതാ താരങ്ങള്‍.
2020-21 സീസണില്‍ സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്സിനുവേണ്ടി കളിച്ച ബാലാദേവി ഒമ്പത് കളിയില്‍ രണ്ടു ഗോളും നേടി. അദിതി ചൗഹാന്‍ ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ്ഹാം യുണൈറ്റഡിനായി രണ്ട് സീസണുകളിലായി 20 മത്സരങ്ങളില്‍ ഗോള്‍വല കാത്തു. ഇംഗ്ലീഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്.

മനീഷാ കല്യാണ്‍ സൈപ്രസ് ക്ലബ്ബ് അപ്പോലോണിനുവേണ്ടിയാണ് ആദ്യം കളിച്ചത്. ഇപ്പോള്‍ ഗ്രീക്ക് ക്ലബ്ബ് പാവോക്കിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍താരമാണ്. സൈപ്രസ് ക്ലബ്ബിനായി 36 കളിയില്‍ 14 ഗോളും പാവോക്കിനായി 17 കളിയില്‍ ഏഴുഗോളും നേടി.

സൗമ്യ ഗുഗുലോക്ക്, ദാങ്മെയ് ഗ്രെസ്, കിരണ്‍ പിസ്ഡ, ജ്യോതി ചൗഹാന്‍ എന്നിവരും യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

sports football