/kalakaumudi/media/media_files/2025/07/28/cristiano-and-joao-2025-07-28-20-06-50.jpg)
സൗദി : ജാവോ ഫെലിക്‌സ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പം അല്‍ നസറില്‍ കളിക്കാന്‍ സാധ്യത. താരവും അല്‍ നസറും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഫെലിക്‌സിനായി ബെന്‍ഫികയും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ ബെന്‍ഫികയ്ക്ക് ചെല്‍സി ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ആയില്ല.
സൗദി ലീഗ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അല്‍ നസര്‍ ക്ലബ് ചെല്‍സിക്ക് ഒരു സ്ഥിരം ട്രാന്‍സ്ഫര്‍ ഓഫറും ഫെലിക്‌സിന് ഒരു വലിയ വേതനമുള്ള കരാര്‍ നിര്‍ദ്ദേശവും സമര്‍പ്പിച്ചു കഴിഞ്ഞു, അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.