/kalakaumudi/media/media_files/2025/07/29/sesco-2025-07-29-20-38-10.jpg)
ലണ്ടന്‍ : ആര്‍ബി ലൈപ്‌സിഗ് സ്‌ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്‌കോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവരില്‍ ആരെ തിരഞ്ഞെടുക്കണമെന്ന് അടുത്ത ദിവസങ്ങളില്‍ അദ്ദേഹം തീരുമാനിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ പദ്ധതിയും സാമ്പത്തിക വാഗ്ദാനവും സെസ്‌കോയുടെ ടീമിന് ഔദ്യോഗികമായി അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ന്യൂകാസിലിനേക്കാള്‍ യുണൈറ്റഡിനാണ് സെസ്‌കോ മുന്‍ഗണന നല്‍കുന്നതെന്നും പറയപ്പെടുന്നു. ഇരു ഇംഗ്ലീഷ് ക്ലബ്ബുകളും ലൈപ്‌സിഗിന് ഔദ്യോഗിക ബിഡുകള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ന്യൂകാസില്‍ 80 മില്യണ് അടുത്ത് ഒരു ഓഫര്‍ നല്‍കും എന്നാണ് വാര്‍ത്ത. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്ര വലിയ തുക ബിഡ് ചെയ്യുമോ എന്നത് സംശയമാണ്.