സ്പാനിഷ് മധ്യനിര താരം ഡേവിഡ് ടിമോറിനെ എഫ്.സി. ഗോവ സ്വന്തമാക്കി

വലന്‍സിയ, ഒസാസുന, ഗെറ്റാഫെ, ജിറോണ, ഹ്യൂസ്‌ക എന്നിവിടങ്ങളിലായി ലാ ലിഗയില്‍ 150-ല്‍ അധികം മത്സരങ്ങളുള്‍പ്പെടെ സ്പാനിഷ് ഫുട്‌ബോളില്‍ ഏകദേശം 500-ഓളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

author-image
Jayakrishnan R
New Update
DAVID

ഗോവ: 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന് മുന്നോടിയായി പരിചയസമ്പന്നനായ സ്പാനിഷ് മധ്യനിര താരം ഡേവിഡ് ടിമോറിനെ സൈന്‍ ചെയ്തതായി എഫ്.സി. ഗോവ പ്രഖ്യാപിച്ചു. 35-കാരനായ ടിമോര്‍ വലന്‍സിയ സി.എഫിന്റെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ്.

 വലന്‍സിയ, ഒസാസുന, ഗെറ്റാഫെ, ജിറോണ, ഹ്യൂസ്‌ക എന്നിവിടങ്ങളിലായി ലാ ലിഗയില്‍ 150-ല്‍ അധികം മത്സരങ്ങളുള്‍പ്പെടെ സ്പാനിഷ് ഫുട്‌ബോളില്‍ ഏകദേശം 500-ഓളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

''അദ്ദേഹം കളിച്ച എല്ലാ ടീമുകളിലും നിര്‍ണായക പങ്ക് വഹിച്ച ഒരു നേതാവാണ്'' എന്ന് ഗോവയുടെ മുഖ്യ പരിശീലകന്‍ മനോലോ ടിമോറിനെ വിശേഷിപ്പിച്ചു.
ഗോവയുടെ ടീമിലെ അഞ്ചാമത്തെ സ്പാനിഷ് താരമാണ് ടിമോര്‍. ഇകര്‍ ഗ്വാറോച്ചേന, ബോര്‍ജ ഹെരേര, പോള്‍ മോറെനോ, ജാവിയര്‍ സിവേറിയോ എന്നിവരാണ് മറ്റ് സ്പാനിഷ് താരങ്ങള്‍. അദ്ദേഹത്തിന്റെ സൈനിംഗോടുകൂടി ക്ലബിന്റെ വിദേശ താരങ്ങളുടെ ക്വാട്ട പൂര്‍ത്തിയായി. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ടിനും ഐഎസ്എല്‍ കാമ്പെയ്നിനും ഒരുങ്ങുകയാണ് എഫ്.സി. ഗോവ.

sports football