ചെല്‍സിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സാവി സിമണ്‍സ് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നു

ചെല്‍സിയും ആര്‍ബി ലൈപ്സിഗും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

author-image
Jayakrishnan R
New Update
XAVI SIMONES



ലണ്ടന്‍: ആര്‍ബി ലൈപ്സിഗ് ടീമിന്റെ സൂപ്പര്‍ താരം സാവി സിമണ്‍സ് വെള്ളിയാഴ്ചത്തെ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്നത്തെ മത്സരത്തില്‍ താരം കളിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ നീക്കത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ സാവി സിമണ്‍സ് തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ നിന്ന് ആര്‍ബി ലൈപ്സിഗിനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

ചെല്‍സിയും ആര്‍ബി ലൈപ്സിഗും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സാവി സിമണ്‍സിനെ സ്വന്തമാക്കാന്‍ ചെല്‍സി തന്നെയാണ് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാനുള്ള താല്‍പ്പര്യത്തെയാണ് കാണിക്കുന്നത്.

sports football