/kalakaumudi/media/media_files/2025/08/02/wilson-2025-08-02-21-24-58.jpg)
ലണ്ടന്‍: ന്യൂകാസില്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സ്‌ട്രൈക്കര്‍ കാല്വം വില്‍സണെ ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ വെസ്റ്റ് ഹാം യുണൈറ്റഡ് ധാരണയിലെത്തി. 33-കാരനായ വില്‍സണ്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. താരത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളോടെയാണ് കരാര്‍.
പുതുക്കിയ കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ജൂണ്‍ 30 ന് ശേഷം കരാര്‍ നീട്ടേണ്ടെന്ന് ന്യൂകാസില്‍ തീരുമാനിച്ചതോടെയാണ് വെസ്റ്റ് ഹാമിലേക്കുള്ള മാറ്റം. ഒമ്പത് തവണ ഇംഗ്ലണ്ട് ദേശീയ ടീമില്‍ കളിച്ച വില്‍സണ്‍ 2020-ല്‍ ബേണ്‍മൗത്തില്‍ നിന്നാണ് ന്യൂകാസിലില്‍ എത്തിയത്.
130 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളാണ് താരം ന്യൂകാസിലിനായി നേടിയത്. 2022-23 സീസണില്‍ പ്രീമിയര്‍ ലീഗില്‍ 18 ഗോളുകള്‍ നേടിയതാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി പരിക്കുകള്‍ വില്‍സണിന് തിരിച്ചടിയായി. ഇത് താരത്തെ അലക്‌സാണ്ടര്‍ ഇസാക്കിന് പിന്നില്‍ ഒരു സഹതാരത്തിന്റെ റോളിലേക്ക് തള്ളിവിട്ടു.