തോമസ് പാര്‍ട്ടി വിയ്യറയലില്‍ ചേരും

മുന്‍ അത്‌ലറ്റികോ മാഡ്രിഡ് താരം കൂടിയായ പാര്‍ട്ടി 2022 മുതല്‍ ക്രിമിനല്‍ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ്.

author-image
Jayakrishnan R
New Update
THOMAS PARTY



ലണ്ടന്‍: മുന്‍ ആഴ്സണല്‍ താരം തോമസ് പാര്‍ട്ടി വിയ്യറയലില്‍ ചേരും. ആഴ്സണലും ആയുള്ള കരാര്‍ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയി ആവും സ്പാനിഷ് ടീമിന് ഒപ്പം ചേരുക. നിലവില്‍ താരം സ്പാനിഷ് ക്ലബ്ബില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയത് ആയാണ് റിപ്പോര്‍ട്ട്. 2 വര്‍ഷത്തെ കരാറിന് ആണ് ഘാന താരം സ്പാനിഷ് ടീമില്‍ ചേരുക. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ കളിക്കാം എന്നത് ആണ് പാര്‍ട്ടിയെ വിയ്യറയലിലേക്ക് അടുപ്പിച്ചത്.

മുന്‍ അത്‌ലറ്റികോ മാഡ്രിഡ് താരം കൂടിയായ പാര്‍ട്ടി 2022 മുതല്‍ ക്രിമിനല്‍ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ്. നിലവില്‍ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിങ്ങനെയുള്ള കേസുകള്‍ ബ്രിട്ടീഷ് പൊലീസ്  താരത്തിന് എതിരെ എടുത്തിട്ടുണ്ട്. താരം ഇതൊക്കെ നേരത്തെ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വരുന്ന അഞ്ചാം തിയതി വിചാരണക്ക് ആയി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പാര്‍ട്ടി ഹാജരാവുകയും ചെയ്യും. ഈ വിവാദങ്ങള്‍ക്ക് ഇടയില്‍ ആണ് താരം പുതിയ ക്ലബില്‍ ചേരുന്നത്.

sports football