/kalakaumudi/media/media_files/2025/08/04/darwin-2025-08-04-20-47-52.jpg)
സൗദി: സൗദി ഭീമന്മാരായ അല്‍ ഹിലാല്‍, ലിവര്‍പൂള്‍ സ്ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ തങ്ങളുടെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. നേരത്തെ ഒസിമെന്‍, അലക്‌സാണ്ടര്‍ ഇസാക്ക്, ബെഞ്ചമിന്‍ സെസ്‌കോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെ ടീമിലെത്തിക്കാന്‍ അല്‍ ഹിലാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ന്യൂനസ് സൗദിയിലേക്ക് നീങ്ങാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.
ലിവര്‍പൂളിന് ഇതുവരെ ഔദ്യോഗിക ഓഫറൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ന്യൂനസിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ അല്‍ ഹിലാല്‍ തുടങ്ങിയിട്ടുണ്ട്. 2022-ല്‍ ബെന്‍ഫിക്കയില്‍ നിന്ന് €100 മില്യണ്‍ വരെ ട്രാന്‍സ്ഫര്‍ തുകക്ക് ലിവര്‍പൂളില്‍ ചേര്‍ന്ന 26-കാരനായ ഈ ഉറുഗ്വേന്‍ താരം ലിവര്‍പൂളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് നുനസ് നേടിയത്. കൂടാതെ പ്രീമിയര്‍ ലീഗില്‍ എട്ട് മത്സരങ്ങളില്‍ മാത്രമാണ് നുനസ് ആദ്യ ഇലവനില്‍ ഇടം നേടിയത്.