ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന് തുടർച്ചയായ രണ്ടാം സെഞ്ചുറി.ഗാബയിൽ കളിച്ച തൻ്റെ മൂന്ന് ടെസ്റ്റ് ഇന്നിംഗ്സുകളിലും ആദ്യ പന്തിൽ പുറത്താകുകയും വിക്കറ്റ് നഷ്ടമാവുകയും ചെയ്തിരുന്നു.ഈ വർഷം ആദ്യം ഇതേ ഗ്രൗണ്ടിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ്,ആദ്യ പന്തിൽ തന്നെ അദ്ദേഹം ഡക്ക് ഔട്ട് ആയത്.
തുടർച്ചയായ മൂന്ന് ഇന്നിംഗ്‌സുകളിലും ഗാബയിൽ നേരിട്ട മോശം പ്രകടനം , ട്രാവിസ് ഹെഡിന് തലവേദനയായിരുന്നു.എന്നാൽ ഇപ്പോൾ അതേ ഗാബ ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിനെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടി എല്ലാവരെയും അത്ഭുതപെടുത്തിയിരിക്കുയാണ് ട്രാവിസ്.ഇതോടെ വിചിത്രമായ നേട്ടമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്. രണ്ട് ഇന്നിംഗ്സുകളിലും ഡക്ക് ഔട്ട് ആയതിന് ശേഷം ഒരേ വർഷം ഒരേ വേദിയിൽ സെഞ്ച്വറി നേടിയ ഏക താരമെന്ന റെക്കോർഡും ട്രാവിസ് ഹെഡ് സ്വന്തമാക്കി.