മുഹമ്മദ് ഷമിയെ സാനിയ മിർസ വിവാഹം കഴിച്ചോ? വൈറൽ ചിത്രത്തിന് പിന്നിൽ...!

ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ സാനിയ മിർസ വിവാഹം കഴിച്ചുവെന്നായിരുന്നു പ്രചാരണം. ഇരുവരും വിവാഹിതരാവാൻ പോവുകയാണെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു

author-image
Greeshma Rakesh
New Update
marriage

truth behind sania mirza mohammad shami viral marriage photo

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ മുൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷൊയ്‌ബ് മാലിക്കും നീണ്ട വർഷത്തെ ദാമ്പത്യ ജീവികത്തിന് ശേഷം  വിവാഹമോചനം നേടിയത് വലിയ വാർത്തയായിരുന്നു. ഡിവോഴ്സിന് പിന്നാലെ മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തതും വലിയ വാർത്തയായിരുന്നു.തൊട്ടുപിന്നാലെ  സാനിയ മിർസയെ കുറിച്ചുള്ള ഒരു വിവാഹ വാർത്തയും സാമൂഹ്യമാധ്യമങ്ങളിൽ  വൈറലായിരുന്നു.ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ സാനിയ മിർസ വിവാഹം കഴിച്ചുവെന്നായിരുന്നു പ്രചാരണം. ഇരുവരും വിവാഹിതരാവാൻ പോവുകയാണെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മുഹമ്മദ് ഷമിയും സാനിയ മിർസയും ചേർന്നുനിൽക്കുന്ന ചിത്രമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ സാനിയയുടെ ഭാഗം മാത്രം പരിശോധിച്ചപ്പോൾ സാനിയയുടെ പിതാവ് ഇമ്രാൻ മിർസ 2022 ഏപ്രിൽ 12ന് സാനിയയുടെയും മാലിക്കിൻറെയും 12-ാം വിവാഹ വാർഷിക ദിനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. സാനിയ- ഷൊയ്ബ് വിവാഹത്തിൻറെ ചിത്രമായിരുന്നു സാനിയയുടെ പിതാവ് വിവാഹ വാർഷികദിനത്തിൽ പോസ്റ്റ് ചെയ്തത്. 

മാത്രമല്ല, 2010 ഏപ്രിൽ 15ന് ഹൈദരാബാദിൽ നടന്ന വിവാഹ റിസപ്ഷനിൽ നിന്നെടുത്ത സാനിയ മിർസയുടെയും ഷൊയ്ബ് മാലിക്കിൻറെയും ചിത്രമാണിത് എന്ന് കീവേഡ് സെർച്ചിൽ വ്യക്തമാണ്. ഈ ചിത്രം സഹിതം അന്ന് വാർത്ത ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം മുഹമ്മദ് ഷമിയുടെ ചിത്രവും എഡിറ്റാണെന്ന് വ്യക്തമാണ്. വിവാഹ റിസപ്ഷനിൽ സാനിയക്കൊപ്പം നിൽക്കുന്ന മാലിക്കിൻറെ ചിത്രത്തിലേക്ക് ഷമിയുടെ തല വെട്ടിയൊട്ടിച്ചാണ് വൈറൽ ചിത്രം തയ്യാറാക്കിയിരിക്കുന്നത്മാ.മാത്രമല്ല, സാനിയ മിർസയും മുഹമ്മദ് ഷമിയും  വിവാഹം കഴിച്ചോ എന്ന് കണ്ടെത്താൽ ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ ആധികാരികമായ വാർത്തകളൊന്നും ലഭിക്കില്ലെന്നതാണ് സത്യം.

അതിനാൽ സാനിയ മിർസയും  മുഹമ്മദ് ഷമിയും വിവാഹിതരായി/ വിവാഹിതരാവാൻ പോകുന്ന എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നത് വ്യക്തമാണ്. കൃത്രിമമായി സൃഷ്ടിച്ച ഫോട്ടോ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്. 

 

sania mirza shoaib malik Mohammad Shami