അങ്ങനെ സൂപ്പർ 8 ന്റെ കാര്യത്തിൽ തീരുമാനമായി

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00


  ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 കളിക്കാൻ യോഗ്യത നേടിയ ടീമുകളുടെ കാര്യത്തിൽ തീരുമാനമായി. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയ ടീമുകൾ. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 8 നടക്കുക.

ഗ്രൂപ്പ് 1

ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്

ഗ്രൂപ്പ് 2

യുഎസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്

ഓരോ ടീമിനും ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളായി ഓരോ മത്സരം വീതം ലഭിക്കും. മൂന്ന് മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ എട്ടിൽ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കും.

ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ

ജൂൺ 20, വ്യാഴം: ഇന്ത്യ vs അഫ്ഗാനിസ്ഥാൻ

ജൂൺ 22, ശനി: ഇന്ത്യ vs ബംഗ്ലാദേശ്

ജൂൺ 24, തിങ്കൾ: ഇന്ത്യ vs ഓസ്‌ട്രേലിയ

ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ എല്ലാം രാത്രി എട്ടിനാണ് ആരംഭിക്കുക. സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

twenty 20 world cup