നുവാന്‍ തുഷാര
മുംബൈ : ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ നുവാന്‍ തുഷാരയെ ഒഴിവാക്കി. തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് പ്രശ്‌നമായത്. ദില്‍ഷന്‍ മധുശങ്കയാണ് തുശാരക്ക് പകരക്കാരനായത്. ബുധനാഴ്ച ടീമിന്റെ പരിശീലന സെഷനില്‍ ഫീല്‍ഡിങ്ങിനിടെ ആണ് താരത്തിന്റെ ഇടത് തള്ളവിരലിന് പരിക്കേറ്റത്.
തുഷാരയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇടത് തള്ളവിരലിന് പൊട്ടലുണ്ടായതായി ശ്രീലങ്കന്‍ ക്രിക്കറ്റ് അവരുടെ എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ജൂലൈ 27 ശനിയാഴ്ച പല്ലേക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മൂന്ന് ടി20 മത്സരങ്ങളില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
