Puja Tomar at the UFC
അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി പൂജ തോമര്‍. ഇന്ന് നടന്ന ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന്റെ റയാനെ ഡോസ് സാന്റോസിനെ തോല്‍പ്പിച്ചാണ് പൂജ റെക്കോര്‍ഡ് നേടിയത്.
യുപിയിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് പൂജ. യുഎഫ്‌സിയില്‍ കരാര്‍ ഉറപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന റെതക്കോര്‍ഡും പൂജയുടെ പേരിലാണ്. വനിതകളുടെ സ്‌ട്രോവെയ്റ്റ് ഡിവിഷനിലെ തന്റെ ആദ്യ പോരാട്ടത്തില്‍, 30-27, 27-30, 29-28 എന്നീ സ്‌കോറുകളുടെ സ്പ്ലിറ്റ് ഡിസിഷനിലൂടെയായിരുന്നു പൂജയുടെ വിജയം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
