അണ്ടര്‍ 19 ഏഷ്യാ കപ്പ് വനിതാ ടി20;ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

4 ഓവറില്‍ 10 റണ്‍ മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ആയുഷി ശുക്ലയുടെ ബൗളിങാണ് ഇന്ത്യയുടെ ജയത്തിന് വഴിയൊരുക്കിയത്.

author-image
Subi
New Update
final

ക്വലാലംപുർ: അണ്ടര്‍ 19 ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ ടീമിനെ തകർത്തെറിഞ്ഞു. 4 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തു. ഇന്ത്യ 14.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു അനായാസം ലക്ഷ്യം കണ്ടു.

4 ഓവറില്‍ 10 റണ്‍ മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ആയുഷി ശുക്ലയുടെ ബൗളിങാണ് ഇന്ത്യയുടെ ജയത്തിന് വഴിയൊരുക്കിയത്. പൗരുണിക സിസോദിയ രണ്ട് വിക്കറ്റെടുത്തു.

 

ഇന്ത്യക്കായി ബാറ്റിങ് ചെയ്ത ഗോംഗഡി തൃഷ ടോപ് സ്‌കോററായി. താരം 32 റണ്‍സെടുത്തു. 24 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട്. കാമിലിനി 28 റണ്‍സും കണ്ടെത്തി.

നേരത്തെ, 33 റണ്‍സെുത്ത ക്യാപ്റ്റന്‍ മനുദി നയനക്കരുടെ ബാറ്റിങാണ് ലങ്കയെ ഈ നിലയ്‌ക്കെത്തിച്ചത്. സമുദ നിസന്‍സല (21)യാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മിതില വിനോദ് 17 റണ്‍സുമായി പുറത്താകാതെ നിന്നു.

 

under 19 cricket srilanka