അണ്ടര്‍ 19 വിമണ്‍സ് ടി-20: ഫൈനലിലേക്ക് ഇന്ത്യ

.ഇന്ത്യക്കായി ജി കമാലിനി അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. എട്ട് ഫോറുകളാണ് താരം നേടിയത്. ഗോങ്കടി തൃഷ 29 പന്തില്‍ 35 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 

author-image
Prana
Updated On
New Update
vi

അണ്ടര്‍ 19 വിമണ്‍സ് ടി-20 ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറി ഇന്ത്യ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ പെണ്‍പട ഫൈനലിലേക്ക് കാലെടുത്തുവെച്ചത്. ക്വാലാലംപൂരിലെ ബയുമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ജി കമാലിനി അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. എട്ട് ഫോറുകളാണ് താരം നേടിയത്. ഗോങ്കടി തൃഷ 29 പന്തില്‍ 35 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 
ഇന്ത്യന്‍ ബൗളിങ്ങില്‍ വൈഷ്ണവി ശര്‍മ്മ, പരുണിക സിസോദിയ എന്നിവര്‍ മൂന്ന് വിക്കറ്റും ആയുഷി ശുക്ല രണ്ട് വിക്കറ്റും നേടിയപ്പോള്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ഡേവിന പെറിന്‍ 40 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അബി നോര്‍ഗ്രോവ് മൂന്ന് ഫോറുകളും ഒരു സിക്സും ഉള്‍പ്പടെ 25 പന്തില്‍ 30 റണ്‍സും നേടി. 
ഫെബ്രുവരി രണ്ടിനാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി എത്തിയ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ കിരീടപോരാട്ടത്തില്‍ നേരിടുക. ക്വാലാലംപൂരിലെ ബയുമാസ് ഓവലില്‍ ആണ് മത്സരം നടക്കുക. 

 

cricket t20 match