മൊണ്ടേവീഡിയോ: യുറുഗ്വൻ ഫുട്ബാൾ താരം ജുവാൻ ഇസ്‌ക്വിർഡോ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ചു.യുറുഗ്വയുടെ നാഷനൽ ഡി ഫുട്‌ബോൾ ക്ലബിന്റെ പ്രതിരോധതാരമാണ് മരിച്ച 27കാരനായ താരം.
കഴിഞ്ഞ ആഗസ്റ്റ് 22 നാണ് ബ്രസീലിലെ മൊറൂംബി സ്റ്റേഡിയത്തിൽ സാവോ പോളോയ്‌ക്കെതിരായ കോപ്പ ലിബർട്ടഡോർസിെല മത്സരത്തിനിടെ കുഴഞ്ഞ് വീണത്. ഉടൻ വൈദ്യ സഹായം നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
താരത്തിന്റെ മരണവാർത്ത ക്ലബ് നാഷനൽ ഡി ഫുട്ബോൾ ടീം ചൊവ്വാഴ്ച എക്‌സിൽ പങ്കുവെച്ചു.സെറോ, പെനറോൾ, വാണ്ടറേഴ്‌സ്, ലിവർപൂൾ(മൊണ്ടേവീഡിയോ), മെക്‌സിക്കോയുടെ സാൻ ലൂയിസ് തുടങ്ങിയ നിരവധി ഉറുഗ്വായൻ ക്ലബ്ബുകളിൽ പന്തുതട്ടിയിട്ടിയ താരം ഈ സീസണിലാണ് നാഷനലിൽ എത്തുന്നത്.